വനിതാവേദി കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : വനിതാവേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാവേദി കുടുംബാംഗങ്ങൾക്കും, സഹയാത്രികർക്കുമായി ഒരു ദിവസം നീണ്ടുനിന്ന പിക്നിക് ഫിന്റാസ് ഗാർഡനിൽ സംഘടിപ്പിച്ചു. വനിതാവേദിയുടെ ആറു യൂണിറ്റുകളിൽ നിന്നായി കുടുംബാംഗങ്ങൾ ഉൾപ്പെടെ 150-ൽ പരം ആളുകൾ രാവിലെ 10 മണിക്ക് ആരംഭിച്ച പിക്നികിൽ പങ്കെടുത്തു. വനിതാവേദി കുവൈറ്റിന്റെ അഡ്വൈസറും കല കുവൈറ്റ് ജനറൽ സെക്രട്ടറിയുമായ സജി തോമസ് മാത്യു പിക്നിക് ഉദ്ഘാടനം ചെയ്തു.
വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്താ ആർ നായർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഷെറിൻ ഷാജു നന്ദിയും രേഖപ്പെടുത്തി. ദേവി സുഭാഷ്, ഷിജി, സുമിത വിശ്വനാഥ്, ലിൻഡ സജി, രമ്യ സതീഷ്, ശുഭ ഷൈൻ, പ്രസന്ന രാമഭദ്രൻ എന്നിവർ വിവിധ കലാ കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും നേതൃത്വം നൽകി.