ചാലക്കുടിപ്പുഴയിൽ ചുവന്ന പാട : കുടിവെള്ളത്തിന്റെ പന്പിംഗ് നിർത്തി

തൃശ്ശൂർ : ചാലക്കുടിപ്പുഴയിൽ ഒരു ഭാഗത്തു വെള്ളത്തിനു മുകളിൽ ചുവന്ന പാട പ്രത്യക്ഷപ്പെട്ടതു ജനങ്ങളിൽ ആശങ്ക പരത്തി. അന്നമനട പ്രദേശത്താണ് വെള്ളത്തിന് ചുവന്ന നിറം. നിറം മാറ്റം വ്യാപകമായതോടെ ഇവിടെ നിന്നുള്ള കുടിവെള്ളത്തിന്റെ പന്പിംഗ് നിറുത്തിവച്ചു. ഏതാനും ദിവസമായി വെള്ളത്തിന് നിറം മാറ്റം കാണുന്നുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതൽ വ്യാപകമായത്.
പുഴയുടെ കിഴക്ക് ഭാഗത്താണ് ചുവപ്പ് നിറം കൂടുതലായുള്ളത്. കുടിവെള്ള ത്തിന്റെ പന്പിംഗ് േസ്റ്റഷനുകൾ കൂടുതൽ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഒഴുക്ക് കുറഞ്ഞ പുഴയുടെ മുകളിൽ പാട കെ ട്ടിയാണ് നിറം മാറിയിരിക്കുന്നത്. ഏതെങ്കിലും വ്യവസായ ശാലയിൽ നിന്നുള്ള രാസ മാലിന്യമാണോ നിറം മാറ്റത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.
വെള്ളത്തിന്റെ നിറം മാറ്റം രൂക്ഷമായതോടെ അന്നമനട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിറുത്തിവച്ചതായി പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് കെ.കെ. രവി നന്പൂതിരി പറഞ്ഞു. പഞ്ചായത്തിലെ ആറ് മുതൽ പത്ത് വരെയുള്ള വാർഡ് പ്രദേശങ്ങളായ മാന്പ്ര, ചെട്ടിക്കുന്ന്, കരിക്കട്ടക്കുന്ന്, വെസ്റ്റ് കൊരട്ടി, വാപ്പറന്പ് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിറുത്തിവച്ചത്.
വെള്ളത്തിന്റെ നിറം ചുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ ഭരണകൂടത്തോടും പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്ന് സംഭവം സംബന്ധിച്ച് പരിശോധന നടത്താൻ ജല അതോറിറ്റി അധികൃതർ സാന്പിൾ ശേഖരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നും വെള്ളത്തിന് ഗുണനിലവാരത്തിൽ ആശങ്കയില്ലെങ്കിൽ മാത്രമേ പന്പിങ് പുനരാരംഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
പുഴയെ ആശ്രയിച്ച് ഒട്ടേറെ ജലപദ്ധ തികൾ പ്രവർത്തിക്കുന്നതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്ത ണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും അന്നമനട ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു