മധുവിന്റെ കൊലപാതകം : കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ആദിവാസി യുവാവ് മധുവിന്റെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു. മെഹബൂള്ള കല സെന്ററിൽവെച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരൻ അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ദിലീപ് നടേരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ജോയിന്റ് സെക്രട്ടറി എംപി മുസ്‌ഫർ, ടിവി ഹിക്മത്ത്, സാം പൈനുംമൂട്, വി അനിൽ കുമാർ, ഷാജു വി ഹനീഫ്, സിഎച്ച് സന്തോഷ് എന്നിവർ ഐക്യദാർഡ്യം രേഖപ്പെടുത്തി സംസാരിച്ചു. അഭിഷേക് പള്ളിക്കര പ്രതിഷേധ കവിത ആലപിച്ചു. അബുഹലീഫ മേഖല ആക്ടിംഗ് സെക്രട്ടറി ജോതിഷ് ചെറിയാൻ സ്വഗതവും മേഖല പ്രസിഡന്റ് പിബി സുരേഷ് നന്ദിയും പറഞ്ഞു.