രക്തപരിശോധന റിപ്പോർട്ടിൽ കൃത്രിമം നടത്തിയ സംഘം പിടിയിൽ

കുവൈത്ത് സിറ്റി : ഇഖാമയ്ക്കു വേണ്ടിയുള്ള വൈദ്യപരിശോധനാ കേന്ദ്രത്തിലെ രക്ത പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം പിടിയിൽ. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.
സെക്യൂരിറ്റി ഗാർഡ്, ആരോഗ്യമന്ത്രാലയം പരിശോധകൻ എന്നിവർ ഉൾപ്പെട്ട സംഘത്തെ നയിക്കുന്നത് ഈജിപ്‌ത് വനിതയാണെന്നും അധികൃതർ അറിയിച്ചു.