കേരളവർമയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി


കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നല്‍കി. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.


ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു .വാക്കാൽ പ്രഖ്യാപിച്ചിരുന്നു എന്ന് ശ്രീക്കുട്ടന്‍റെ അഭിഭാഷകൻ പറഞ്ഞു .രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്.ബാഹ്യ ഇടപെടൽ ഉണ്ടായെന്നും അഭിഭാഷകൻ വാദിച്ചു. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണമെന്ന് ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധീന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു.റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അതേസമയം റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്നതെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.

article-image

asdadsadsadsads

You might also like

Most Viewed