ആവശ്യത്തിന് ജീവനക്കാരില്ല; ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം


ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

അസിസ്റ്റന്റ് എൻജിനീയർമാർ ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. വിവിധ സേവനങ്ങൾക്കായി എത്തുന്നവർ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ച. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം.

സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് പകരം നിയമനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരം നിയമനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.

article-image

ADSDASDSSDASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed