എഴുത്തച്ഛൻ പുരസ്കാരം എസ്.കെ വസന്തന്


മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എസ്.കെ വസന്തന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്.

89-ാം വയസിലാണ് എസ്.കെ വസന്തനെ തേടി പുരസ്കാരമെത്തുന്നത്. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ എസ്.കെ വസന്തന്‍ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടി. കേരള സാംസ്കാരിക ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, കാല്‍പ്പാടുകള്‍ തുടങ്ങി അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി.സോമന്‍, മെമ്പര്‍ സെക്രട്ടറി സി.പി അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

article-image

ADSDSADASADSD

You might also like

  • Straight Forward

Most Viewed