ഹെൽമറ്റ് ധരിച്ചില്ല; ഡിവൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച എസ്ഐക്ക് സ്ഥലംമാറ്റവും വകുപ്പ് തല അന്വേഷണവും


തിരുവനന്തപുരം പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ്റെ പരാതിയിലാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനിൽ വച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ചുമതലയിൽ നിന്നും മാറി നിൽക്കാൻ എസ്ഐ അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവർ മിഥുൻ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ് ഐക്കെതിയായ നടപടിയിൽ സേനയിൽ വ്യാപക അമർഷമാണ് ഉയരുന്നത്.

article-image

ASDADSDSFDS

You might also like

  • Straight Forward

Most Viewed