പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി


ന്യൂഡൽഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകനും യുവനേതാവുമായ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മന്‍റെ സ്ഥാനാർഥിത്വത്തിന് എഐസിസി അംഗീകാരം നൽകിയെന്ന് സുധാകരൻ പറഞ്ഞു.

വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള തുടക്കമാകും പുതുപ്പള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് മണിക്കൂറുകൾക്കകം തന്നെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ എട്ടിന് നടക്കും. ഓഗസ്റ്റ് 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18 ന് നടക്കും. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ ഇന്ന് മുതൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed