കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം വെളളറടയില്‍ യുവാവിനെ ബസില്‍ മര്‍ദിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ടക്ടർ സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇയാള്‍ മുന്‍പും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റത്. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

article-image

asdasads

You might also like

  • Straight Forward

Most Viewed