മന്ത്രി ശിവൻകുട്ടിയുടെ വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് മന്ത്രിയുടെ പൈലറ്റ് വാഹനവുമായി കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനുമാണ് പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
asasasas