മാധ്യമങ്ങൾ പുനരാലോചന നടത്തണമെന്ന് വ്യാജരേഖ കേസ് പ്രതി കെ. വിദ്യ

തനിക്കെതിരെ നടന്നത് മാധ്യമ, രാഷ്ട്രീയ അജണ്ടയെന്ന് വ്യാജരേഖ കേസ് പ്രതി കെ. വിദ്യ. കഴിഞ്ഞ ഒരു മാസമായി താനും കുടുംബവും നേരിട്ടത് വലിയ മാനസിക പ്രയാസമാണ്. ഇത് ശരിയാണോയെന്ന് മാധ്യമങ്ങൾ പുനരാലോചന നടത്തണമെന്നും വിദ്യ പറഞ്ഞു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജിൽ അധ്യാപന ജോലി ചെയ്‌തെന്ന കേസിൽ വിദ്യയ്ക്ക് ജാമ്യം ലഭിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
xgfg