വെള്ളറടയിൽ സ്‌കൂള്‍ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

വെള്ളറടയിൽ സ്‌കൂള്‍ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാങ്കോട് കുളവെള ബൈജു ഹൗസില്‍ ബൈജു-ആശാകുമാരി ദമ്പതികളുടെ മകന്‍ വിജിന്‍ (21) ആണ് മരിച്ചത്. കോളവിള സ്വദേശി അജീഷ് (22) പരിക്കുകളോടെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ച വൈകിട്ട് 4.45 ഓടെ കലുങ്ക് നട ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. കലുങ്ക് നടയില്‍ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ വാനില്‍ വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ച് കയറുക യായിരുന്നു.
ബൈക്ക് യാത്രക്കാരെ ഉടന്‍തന്നെ ആശുപത്രില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിജിൻ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലയ്ക്കേറ്റ് ഗുരുതര പരിക്കാണ് മരണകാരണമായത്.
dsasdads