തെരുവുനായ ആക്രമണം; കണ്ണൂരിൽ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്


സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂർ, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരിൽ നായയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.

കോഴിക്കോട് കുറ്റ്യാടി ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 17 കാരന് കടിയേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

article-image

hjhjhjhj

You might also like

Most Viewed