അമല്‍ ജ്യോതിയിലെ വിദ്യാർഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും: മന്ത്രി


കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള മന്ത്രിതല ചർച്ച അവസാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും സഹകരണ മന്ത്രി വി.എൻ. വാസവനുമാണ് കോളജ് മാനേജ്മെൻ്റുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തിയത്. ഇതനുസരിച്ച് ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചു. ഇതിനിടെ, ഈ സംഭവുമായി ബന്ധപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ വിദ്യാർഥികൾക്കുനേരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. മാനേജ്മെൻറിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപ്പെട്ടത്.

സർക്കാർ ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ എൻ. ജയരാജിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘമെത്തിയത്.

article-image

hhgf

You might also like

  • Straight Forward

Most Viewed