അധ്യാപികയുടെ ആത്മഹത്യ: കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സിപിഎം


കല്‍പ്പറ്റ മേപ്പാടിയില്‍ അങ്കണവാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി സിപിഎം. കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് അംഗം സുകുമാരന്‍റേയും സഹപ്രവര്‍ത്തകരുടേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് സിപിഎം ആരോപിച്ചു.

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അങ്കണവാടി അധ്യാപികയായ ജലജ കൃഷ്ണ രണ്ടുദിവസം മുന്‍പാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജലജ കൃഷ്ണയും സഹപ്രവര്‍ത്തകയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ സ്ഥലത്തെത്തി അങ്കണവാടി അടച്ചുപൂട്ടിയെന്നാണ് ആരോപണം. ജലജയെ സസ്പെന്‍ഡും ചെയ്തു. ഇതില്‍ മനം നൊന്താണ് അധ്യാപിക ജീവനൊടുക്കിയതെന്നാണ് സിപിഐഎമ്മിന്‍റെ പരാതി. സുകുമാരനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് വ്യക്തമാക്കി. അങ്കണവാടിയിലെ അധ്യാപികയും ഹെല്‍പറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പഞ്ചായത്തംഗം സുകുമാരന്‍ പറഞ്ഞു.
നിലവില്‍ അധ്യാപികയുടെ അസ്വഭാവിക മരണത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

dsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed