കേരളത്തിൽ വെള്ളക്കരം 50 രൂപ മുതൽ 550 രൂപ വരെ വർദ്ധിപ്പിച്ചു


സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 50 രൂപ മുതൽ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. 1000 ലിറ്റർ വരെ ഉപയേഗിക്കുന്നതിന്  14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്.  നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ഫെബ്രുവരി മൂന്നാം തിയതി പ്രാബല്യത്തിൽ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോരിറ്റി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. വെള്ളക്കരം വർധിപ്പിച്ച സർക്കാർ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരാച്ചാർക്കുള്ള ദയ പോലും സർക്കാറിനില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം വിൻസെന്റ് കുറ്റപ്പെടുത്തി. 

വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി .  സ്വന്തമായി കണക്ഷനെടുക്കാൻ കഴിയാത്ത പതിനാലര ലക്ഷം ആളുകൾക്ക് വെള്ളക്കരം വർധന ബാധകമാകുമെന്നും കിട്ടാത്ത വെള്ളത്തിനും ചാർജ് അടക്കേണ്ടി വരുമെന്നും പറഞ്ഞ എം വിൻസെന്റ് ജലജീവൻ മിഷന്റെ പേരിൽ മോദി സർക്കാരും പിണറായി സർക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും പറഞ്ഞു.എന്നാൽ കാലാകാലങ്ങളിൽ വർധിപ്പിക്കേണ്ടി വരുമെന്നും ജനങ്ങളോടൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17.5 ലക്ഷം കണക്ഷൻ ആണ് ഉണ്ടായിരുന്നതെന്നും സർക്കാർ വന്നശേഷം 13 ലക്ഷം കണക്ഷൻ കൂടി നൽകിയെന്നും മന്ത്രി വ്യക്തമാക്കിനികുതി വർധനവിന് എതിരെ നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. ഇന്നലെയും വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. 

article-image

duftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed