അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ അന്തരിച്ചു


കൊല്ലം: 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്‍റെ മുഴുവൻ ആദരവ് നേടിയ തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കേതിൽ ഭാഗീരഥിയമ്മ (107) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥിയമ്മയെ ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ റേഡിയോ പരിപാടിയായ മന്‍ കീ ബാതിലൂടെ ഭാഗീരഥിയമ്മയെ പ്രശംസിക്കുകയും ചെയ്തിരുന്നു.

106-ാം വയസിൽ സംസ്ഥാന സാക്ഷരതാമിഷന്‍റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് ഭാഗീരഥിയമ്മ വാർത്തകളിൽ ഇടം നേടിയത്. 2019-ൽ നടത്തിയ പരീക്ഷയിൽ 275-ൽ 205 മാർക്ക് വാങ്ങിയാണ് ഭാഗീരഥിയമ്മ വിജയിച്ചത്. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ടിന് പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടക്കും.

ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ഒന്പതാം വയസിൽ ഭാഗീരഥിയമ്മയ്ക്ക് പഠനം നിർത്തേണ്ടി വന്നു. മുപ്പതുകളിൽ വിധവയായതോടെ ആറു മക്കളെ വളർത്തുന്നതിന്‍റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്നു. നാല് പെൺമക്കളും രണ്ട് ആൺമക്കളും 16 ചെറുമക്കളും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്‍റെ മുത്തശിയാണ് വിടവാങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed