മമ്മൂട്ടിയുടെ പുത്തൻ ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു; തിരക്കഥ മുരളി ഗോപി

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ഷിബു ബഷീർ ആണ് .ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. ‘മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല.
ഇപ്പോൾ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ചിത്രീകരണം അടുത്തവർഷം തുടങ്ങാനാണ് പദ്ധതി.’–വിജയ് ബാബു പറഞ്ഞു.