മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവന്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒറവംപുറം സ്വദേശികളായ നിസാം, അബ്‌ദുൽ മജീദ്, മൊയീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.