സൗരവ് ഗാംഗുലി ആശുപത്രി വിട്ടു: ആരോഗ്യവാനെന്ന് ഡോക്ടർമാർ

കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി കോൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രി വിട്ടു. താൻ ആരോഗ്യവാനാണെന്നും ഡോക്ടർമാർക്ക് നന്ദി പറയുന്നതായും ഗാംഗുലി പ്രതികരിച്ചു. വീട്ടിലേക്ക് മാറ്റിയാലും പ്രത്യേക മെഡിക്കൽ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തും.