ബാർ കോഴക്കേസിൽ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കും: വി. മുരളീധരൻ


 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ആരെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ അന്വേഷണത്തിന് തയ്യാറാകും. എന്നാൽ ഇത് വരെ അത്തരം ഒരു ആവശ്യം ഉയർന്ന് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ കോഴക്കേസിൽ അടക്കം സംസ്ഥാനത്ത് യുഡിഎഫ് - എൽഡിഎഫ് ഒത്തുകളിയാണ് നടക്കുന്നതെന്ന ബിജെപി ആരോപണത്തിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും വി മുരളീധരൻ വിമർശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed