കേരള ബാങ്ക് നന്പര്‍ വണ്‍ ബാങ്കാവുമെന്ന്‌ മുഖ്യമന്ത്രി; ആദ്യ ഭരണസമിതി ചുമതലയേറ്റു


 

തിരുവനന്തപുരം: കേരളത്തിന്റെ നന്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്നും ഷെഡ്യൂൾഡ് ബാങ്കുകളുടെ കാര്യത്തിലും കേരളാ ബാങ്ക് ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനഃരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്.

You might also like

  • Straight Forward

Most Viewed