കാസർഗോട്ടെ പതിനാറുകാരിയുടെ മരണം കൊലപാതകം: സഹോദരൻ അറസ്റ്റിൽ

കാസർഗോഡ്: കാസർഗോഡ് ബളാലിൽ മരിച്ച പതിനാറുകാരി ആൻമേരിയുടേത് കൊലപാതകമെന്ന് പൊലീസ്. സഹോദരൻ ആൽബിൻ ഐസ് ക്രീമിൽ വിഷം കലർത്തി ആൻമേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ആഗസ്റ്റ് അഞ്ചിനാണ് ആൻമേരി മരിച്ചത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ ആൽബിൽ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.