തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്


തിരുവനന്തപുരം: സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്. 71 വയസുള്ള വിചാരണ തടവുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജൻ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ഇദ്ദേഹത്തിന്‍റെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കും. ഇതോടെ കൂടുതൽ തടവുകാരെ പരിശോധനയ്ക്കു വിധേയമാക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചു.

You might also like

  • Straight Forward

Most Viewed