ഗണിത ശാസ്ത്രജ്ഞൻ സി.എസ് ശേഷാദ്രി (88) അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ സി.എസ്. ശേഷാദ്രി (88) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.1989 മുതൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സ്ഥാപക ഡയറക്ടറായിരുന്നു. ബീജഗണിത ജ്യാമിതിയിലെ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധനേടുന്നത്. 2009ൽ പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ ആദ്യ ബിരുദ ബാച്ചിൽ ഇദ്ദേഹവുമുണ്ടായിരുന്നു. 1984ൽ െചന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ എത്തി. 2010ൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.