തദ്ദേശ സ്വയഭരണ തിരഞ്ഞടുപ്പ്: തിരഞ്ഞെടുപ്പു നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി

കൊച്ചി: തദ്ദേശ സ്വയഭരണ തിരഞ്ഞടുപ്പ് ഒരു ഘട്ടമായോ രണ്ടു ഘട്ടമായോ നടത്തേണ്ടതെന്നു തിരഞ്ഞെടുപ്പ് കമ്മിഷനു തീരുമാനിക്കാമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പു നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി.
ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. തിരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും പിന്തുണച്ചു. പുതിയതായി രൂപീകരിച്ച 28 നഗരസഭകള്‍ക്കും കണ്ണൂര്‍ കോര്‍പ്പറേഷനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകാരം നല്‍കിയിട്ടുണ്ട്.