മദ്യവിൽപന കുറയുന്നു: മന്ത്രി കെ. ബാബു


തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപന കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നു മന്ത്രി കെ. ബാബു. നികുതി വർധിപ്പിച്ചതുമൂലമാണു വരുമാനം കൂടുന്നതെന്നും നാലു വർഷത്തിനിടെ മദ്യ വിൽപന 18% കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സമഗ്ര ലഹരിവിരുദ്ധ പദ്ധതിയായ സുബോധത്തിന്റെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു ഗൗരവത്തോടെ കാണണമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാടും കർണാടകയും പുതിയ മദ്യവിൽപന കേന്ദ്രങ്ങൾ തുടങ്ങുന്നതു കേരളത്തിനു വെല്ലുവിളിയാണ്.

You might also like

  • Straight Forward

Most Viewed