സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചത്.
ബാറുകൾ കൗണ്ടർ വഴി പാഴ്‌സൽ വിൽപന മാത്രമായിരിക്കും അനുവദിക്കുക. ബാറുകൾ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗൺ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാകും കൗണ്ടറുകൾ തുറക്കുക. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കന്പനിയാണ് ആപ്പ് തയ്യാറാക്കിയത്.
അതേസമയം, ബാർബർ ഷോപ്പുകൾ തുറക്കാനും തീരുമാനമായി. ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാമെങ്കിലും മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യലും മറ്റും അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.