സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഡിജിപി

തിരുവനന്തപുരം
അടച്ചുപൂട്ടൽ നീട്ടിയ സാഹചര്യത്തിൽ നാളെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ഈ മാസം 20 ക൪ശന നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ അറിയിച്ചത്.
അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പ്രതികരിച്ചു.