കാസർഗോഡിന് ഉയർത്തെഴുന്നേൽപ്പ്: 26 പേർക്ക് കൂടി ഇന്ന് രോഗമുക്തി

കാസർഗോഡ്: കേരളത്തിലെ കൊറോണ ഹോട്ട്സ്പോട്ടായ കാസർഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 26 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാർജ്ജ് ആകും. ജില്ലയിൽ ഇനി ചികിത്സയിലുള്ളത് 105 പേരാണ്.