സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; 55 ലക്ഷം ഗുണഭോക്തക്കൾക്ക് 2400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സാന്പത്തിക പ്രതിസന്ധി മുൻനിർത്തിയാണ് ക്ഷേമ പെൻഷൻ നൽകുന്നത്. ഒക്ടോബർ നവംബർ മാസങ്ങളിലെ പെൻഷൻ തുക ലഭ്യമാക്കാനാണ് സർക്കാർ തുക അനുവദിച്ചത്. ബാക്കി തുക വിഷുവിന് മുന്പ് നൽകുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്തക്കൾക്കാണ് 2400 രൂപ വീതം പെൻഷൻ നൽകുന്നത്. അക്കൗണ്ട് ഉള്ളവർക്ക് അത് വഴിയും ബാക്കിയുള്ളവർക്ക് വീട്ടിലെത്തിച്ച് നൽകാനുമാണ് ക്രമീകരണം.
കൊവിഡ് സുരക്ഷ മാനദണ്ധങ്ങൾ മുഴുവൻ പാലിച്ചാണ് പെൻഷൻ വിതരണത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. 1564സഹകരണ സംഘങ്ങൾ ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അത് വഴിയും ഇല്ലാത്തവർത്ത് പെൻഷൻ തുക വീട്ടിലെത്തിക്കാനും ആണ് നടപടി. മാർച്ച് 31 ന് മുന്പ് വിതരണം പൂർത്തിയാക്കണെമെന്നാണ് ധനവകുപ്പ് നിർദ്ദേശം.