മദ്യം ആവശ്യപ്പെട്ട് ബാറിന് മുന്നിൽ ബഹളം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

ആലുവ: മദ്യം ആവശ്യപ്പെട്ട് അടച്ചിട്ട ബാറിലെത്തി ബഹളമുണ്ടാക്കിയ രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആലുവ മുപ്പത്തടം സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് ബാർ ജീവനക്കാരുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.