കൂടത്തായി കൊലപാത പരമ്പര: ആറാം കുറ്റപത്രം സമർപ്പിച്ചു


കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിലെ ആറാം കുറ്റുപത്രം സമർപ്പിച്ചു. അന്നമ്മ വധക്കേസിലെ കുറ്റപത്രം താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. കേസിൽ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

2002 ല്‍ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. ഡോഗ് കില്‍ കലര്‍ത്തിയ ആട്ടിന്‍സൂപ്പ് നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസാണ് അന്നമ്മയുടെ കൊലപാതകം. എംകോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ബിഎഡ് കോഴ്‌സ് പാസായാല്‍ അധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിര്‍ബന്ധിച്ച് കോഴ്‌സിന് അയച്ചു. അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായില്‍ താമസിച്ചു. അവിടെ ബിഎഡ് പഠിക്കുകയാണെന്ന് ജോളി അന്നമ്മയെ വിശ്വസിപ്പിച്ചു. തന്‍റെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ചു അന്നമ്മ കൂടുതല്‍ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കേസിലെ സാക്ഷികളാണ്. രണ്ടുഡോക്ടര്‍മാര്‍ക്ക് പുറമേ മൂന്ന് അറ്റന്‍ഡര്‍മാരേയും സാക്ഷികളാക്കിയിട്ടുണ്ട്. അന്നമ്മയെ കൊലപ്പെടുത്താന്‍ മാത്രമാണ് ജോളി സയനൈഡ് ഉപയോഗിക്കാതിരുന്നത്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed