ചരിത്ര കോൺഗ്രസിനിടെ പ്രതിഷേധം: ഗവർണർ വി.സിയെ വിളിപ്പിച്ചു

കണ്ണൂർ: എൺപതാമത് ചരിത്ര കോൺഗ്രസിനിടെ പ്രതിഷേധമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിച്ചു. പരിപാടിയുടെ ദൃശ്യങ്ങളുമായി വി.സിയോട് കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താനാണ് ഗവർണർ നിർദ്ദേശം നൽകിയത്.
പ്രതിനിധികൾക്ക് അസഹിഷ്ണുതയാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും വിവാദമുണ്ടാക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന എൺപതാമത് ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞിരുന്നു.