കർണാടകയിൽ എസ്ഡിപിഐയെ നിരോധിക്കാൻ നീക്കം

ബംഗളൂരു: കർണാടകയിൽ എസ്ഡിപിഐ എന്ന സംഘടനയെ നിരോധിക്കാൻ നീക്കം തുടങ്ങി. പൗരത്വ ബില്ലിനെതിരേ മംഗളൂരുവിൽ നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് നിരോധനത്തിന് നീക്കം നടത്തുന്നത്. എസ്ഡിപിഐയെ നിരോധിക്കണമെന്ന് കർണാടക ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീൽ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിലെ ഒരു വിഭാഗം മന്ത്രിമാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെടാനാണ് ഇവരുടെ നീക്കം.
എന്നാൽ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൗരത്വ ബില്ലിനെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തിൽ മംഗളൂരുവിൽ നടന്ന പ്രതിഷേധ സമരങ്ങൾ അക്രമാസക്തമായിരുന്നു.