കരസേന മേധാവി വായടയ്ക്കണം പി.ചിദംബരം


തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം പി.ചിദംബരം. കരസേനാ മേധാവി വായടയ്ക്കണമെന്നും സ്വന്തം ജോലി ചെയ്താൽ മതിയെന്നും ചിദംബരം പറഞ്ഞു. രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുത്. ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാമെന്നും താങ്കൾ അതിൽ ഇടപെടേണ്ടെന്നും യുദ്ധം ചെയ്യേണ്ടത് എങ്ങനെയെന്ന് രാഷ്ട്രീയക്കാർ നിർദ്ദേശിക്കാറുണ്ടോ എന്നും ചിദംബരം ചോദിച്ചു.

കരസേന മേധാവിക്ക് കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കേണ്ടി വരുന്നത് ലജ്ജാകരമായ അവസ്ഥയാണ്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ബില്ലിനെതിരേ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധ മാർച്ചിൽ അണിനിരന്നു.

You might also like

Most Viewed