കൊല്ലത്ത് ദന്പതികൾക്കുനേരെ സദാചാര ഗുണ്ടായിസം; മൂന്ന് പ്രതികള്‍ അറസ്റ്റിൽ

കൊല്ലം: ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ ഗുണ്ടകളുടെ സദാചാര ആക്രമണം. കൊല്ലം കാവനാട്ടാണ് സംഭവം. കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 10.30ന് കാവനാട് ബൈപ്പാസിന് സമീപമാണ് സംഭവം നടന്നത്. ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തകരാറിലായതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ യുവാവ് പുറത്തിറങ്ങവെയാണ് മദ്യപിച്ചെത്തിയ സംഘമെത്തിയത്. യുവതിയുടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെ സംഘം ആക്രമിച്ചു.