മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി


കോട്ടയം: പാറന്പുഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ മൂന്ന് വിദ്യാർത്ഥികളെ ഒഴുക്കിൽപെട്ട് കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റിൽ കുളിക്കാൻ എത്തിയത്. ഇതിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേർ കൂടി വെള്ളത്തിൽ വീണത്. പിന്നാലെ വിദ്യാർത്ഥികൾ ഒച്ചവച്ചതോടെ നാട്ടുകാർ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്തിയില്ല. അടിയൊഴുക്കുള്ള പ്രദേശമായതിനാൽ സ്കൂബ സംഘത്തെ തെരച്ചിലിന് വിളിക്കുകയായിരുന്നു. കോളേജിൽ നിന്നും മറ്റ് വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്ക് പോയിരിക്കുന്നതിനാൽ അവധിയായിരുന്നു. യാത്രയ്ക്ക് പോകാത്ത എട്ട് പേർ ചേർന്നാണ് പാറന്പുഴയിലെ തൂക്കുപാലത്തിന് സമീപം കുളിക്കാനെത്തിയത്. ഇവർ മുൻപും ഇവിടെ എത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed