യുഎപിഎ അറസ്റ്റ്: നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം:  കോഴിക്കോട്ട് പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടി പുനഃപരിശോധിക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും നിർദ്ദേശം നൽകി.

ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് കേസിൽ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണെന്നും കേരള പോലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.
വിദ്യാർഥികളായ സി.പി.എം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി കോഴിക്കോട് ഘടകവും മുതിർന്ന നേതാക്കളും വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കാൻ സർക്കാർ പോലീസിന് നിർദേശം നൽകിയതെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed