പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പാലാരിവട്ടം അഴിമതി കേസിൽ സർക്കാർ അന്വേഷണം നടക്കട്ടേ എന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.