അമ്മയോടൊപ്പം ഉറങ്ങിയ രണ്ടര വയസ്കാരൻ മൂർഖന്റെ കടിയേറ്റ് മരിച്ചു

ബദിയടുക്ക: അമ്മയുടെ കൂടെ ഉറങ്ങാൻ കിടന്ന പിഞ്ചുകുഞ്ഞ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പെർള കജം പാടി സ്കൂളിന് സമീപത്തെ കാന്തപ്പ - കുസുമ എന്നിവരുടെ മകൻ ദീപക് (രണ്ടര വയസ്) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നര മണിയോടെയാണ് സംഭവം.കുസുമ യോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പാമ്പ് കടിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ദീപിക, ദീപ്തിക എന്നിവർ സഹോദരങ്ങളാണ്. അങ്കണവാടി വിദ്യാർത്ഥിയാണ് മരിച്ച ദീപക്