അന്പലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ട് പേർ മരിച്ചു


അന്പലപ്പുഴ: ദേശീയപാതയിൽ അന്പലപ്പുഴ പഴയങ്ങാടിക്ക് സമീപം ഇരുചക്രവാഹനത്തിനു പിന്നിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് രണ്ടു പേർ മരിച്ചു. കരൂർ മഠത്തിൽപറന്പിൽ സജി യൂസഫ് (50), തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ ( 53) എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടം. യാത്രയ്ക്കിടെ മൊബൈൽ ഫോൺ‍ അറ്റൻഡ് ചെയ്യുന്നതിനായി ഇരുചക്രവാഹനം വഴിയരികിൽ‍ നിർത്തിയപ്പോൾ, പിന്നാലെ എത്തിയ വാഹനം ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചരക്ക് ലോറിക്ക് പിന്നിൽ വന്ന മറ്റു 3 വാഹനങ്ങളും ഒന്നിനു പിന്നിൽ മറ്റൊന്നായി ഇടിച്ചു. സാരമായി പരിക്കേറ്റ ഇരുവരും അപകട സ്ഥലത്തുതന്നെ മരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed