വയനാട്ടിൽ വീടിനുള്ളിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു

ബത്തേരി: ബത്തേരി നായ്ക്കട്ടിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരണം. നായ്ക്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, അയൽവാസി ബെന്നി എന്നിവരാണ് മരിച്ചത്. നാസർ പള്ളിയിൽ പോയ സമയത്താണ് സംഭവം. സ്‌ഫോടനം നടക്കുന്പോൾ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. നായ്ക്കട്ടിയിലെ ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.
പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനുള്ളിൽ നിന്ന് സ്‌ഫോടന ശബ്ദം കേട്ട് അടുത്തുള്ള മസ്ജിദിൽ നിന്നും പ്രാർത്ഥനയ്‌ക്കെത്തിയവർ വരുന്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തോട്ട പോലുള്ള സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവച്ച് പൊട്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.