സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ

49−ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജയസൂര്യ, സൗബിൻ സാഹിറിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനായി സൗബിന് പുരസ്‌കാരം. നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയ്ക്ക് പുരസ്കാരം.
മികച്ച സ്വഭാവ നടൻ − ജോജു ജോർജ്
മികച്ച സംവിധായകൻ − ശ്യാമപ്രസാദ്
മികച്ച സിനിമ − ഒരു ഞായറാഴ്ച
മികച്ച കഥാകൃത്ത്− ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ കെ.യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്− മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം− മാസ്റ്റർ മിഥുൻ
മികച്ച പിന്നണി ഗായകൻ വിജയ് യേശുദാസ്
ഛായാഗ്രാഹണം ജൂറി പരാമര്ശം− മധു അന്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം− അങ്ങനെ അകലെ ദൂരെ