ശബരിമല കേസിൽ വാദം പൂർത്തിയായി; കേസ് വിധി പറയാൻ മാറ്റി

ശബരിമല പുനഃപരിശോധനാ ഹർജികളിലുള്ള വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി. വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകരോട് എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു. ശബരിമല വിധിയിൽ റിവ്യൂ ഹർജി പരിശോധിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഹാജരായിരുന്നത്. തുല്യതയാണ് വിധിക്ക് ആധാരം. എല്ലാവരുടെയും വാദം കേട്ടില്ലെന്ന് റിവ്യൂവിന് മതിയായ കാരണമല്ല. ആരുടെ വാദം കേൾക്കണമെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
തൊട്ടുകൂടായ്മ അല്ല വിധിയുടെ കേന്ദ്രബിന്ദു. തുല്യതയാണ് വിധിയുടെ ആധാരം തന്നെ. അതിനാൽ വിധി നിലനിൽക്കണം. ഒരു മതത്തിന് അനിവാര്യമായ ആചാരമല്ല യുവതീപ്രവേശന വിലക്ക്. ഹിന്ദു മതത്തിന്റെ മൊത്തിലുള്ള ആചാരമല്ല വിലക്ക് അത് ശബരിമലയിൽ മാത്രമാണ്. ആചാരം ഉന്നിയിക്കുന്പോൾ മതത്തിന്റെ ആചാരമണോയെന്ന കാര്യം പ്രസക്തമാണ്. ശബരിമലയിലുള്ള പ്രത്യേകമായി നിലനിൽക്കുന്ന ആചാരം മുഴുവൻ ഹിന്ദു മതത്തിന്റെ മുഴുവന്റെയും ആചാരമല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.