സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നു : ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കും


കൊച്ചി : കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് കനത്ത തിരിച്ചടിയായി സംസ്ഥാനത്തു സിമന്റ് വില കുത്തനെ ഉയരുന്നു. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്കു സന്ദേശങ്ങള്‍ അയച്ചുതുടങ്ങി.

നിലവില്‍ 350 – 370 രൂപ വരെയാണു സംസ്ഥാനത്തു സിമന്റിന്റെ വില. ഇതു 400 മുതല്‍ 420 വരെ വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്സിഡിയായി നല്‍കുകയായിരുന്നു ഇതുവരെ. ഇതാണു വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്.

അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധന വിപണയില്‍ പ്രതിഫലിക്കും. ഒരു മാസം എട്ടര ലക്ഷം ബാഗ് സിമെന്റ് ഉപയോഗിക്കുന്ന കേരളത്തില്‍ വിലവര്‍ധനയിലൂടെ നൂറു കോടി രൂപയാണ് കമ്പനികള്‍ അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed