യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയ സംഭവം; ശോഭാ സുരേന്ദ്രനെതിരെ കേസ്


കണ്ണൂര്‍: ശബരിമല ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെയാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്. ബൂട്ടിട്ട് ചവിട്ടിട്ടുന്നതുപോലെയായിരിക്കില്ല നിയുദ്ധ പിഠിച്ചവരുടെ മുറയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസംഗം.

നിങ്ങളുടെ കൈയില്‍ ലാത്തിയുണ്ടെങ്കില്‍ ഞങ്ങളുടെ കൈയില്‍ ദണ്ഡുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. 

You might also like

Most Viewed