ശബരിമല യുവതീ പ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കില്ല


ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി വിശദീകരിച്ച് സുപ്രിം കോടതിയെ ഉടന്‍ സമീപിക്കേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവ് പരിശോധിച്ച ശേഷമേ സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഇന്ന് സുപ്രിം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്യും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ സുപ്രിം കോടതിയെ അറിയിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.

വലത് സംഘടനകള്‍ വിധി നടപ്പാക്കുന്നത് തടയാന്‍ നടത്തുന്ന പ്രതിഷേധങ്ങളും സുപ്രിം കോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ അഭിഭാഷകരുമായി കൂടി ആലോചന നടത്തിയ ശേഷം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഫയല്‍ ചെയുന്ന അപേക്ഷയുടെ കരട് തയ്യാറാക്കിയിരുന്നു. 

നാല്‍പ്പതില്‍ അധികം പേജ് ഉള്ള അപേക്ഷയില്‍ കൃത്യ നിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ചില വ്യക്തികളും സംഘടനകളും വ്യക്തിപരമായി അധിഷേപിക്കുന്നതിന്റെ വിശദാംശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും നിയന്ത്രണങ്ങളെയും ആവര്‍ത്തിച്ചു വിമര്‍ശിക്കുന്നതിന്റെ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്ന് ചീഫ് സെക്രട്ടറിയുടെ അപേക്ഷ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യാനും തീരുമാനിച്ചിരുന്നു.

You might also like

Most Viewed