ഗുരുവായൂർ ഉത്സവത്തിന് 2.98 കോടി രൂപയുടെ എസ്റ്റിമേറ്റ്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിനായി 2.98 കോടി രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ഉത്സവം കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്ക് 2.26 കോടി രൂപയും കലാപരിപാടികൾക്ക് 22 ലക്ഷവും വൈദ്യുതാലങ്കാരത്തിന് 10.55 ലക്ഷവും വാദ്യത്തിന് 12.50 ലക്ഷവും പൂജകൾ, ചുറ്റുവിളക്കുകൾ എന്നിവയ്ക്ക് 8.67 ലക്ഷം രൂപയും വകയിരുത്തി.
ഒരു ദിവസം 23,000 പേർക്ക് പന്തലിൽ പ്രസാദഊട്ട് വിളന്പുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, പി.ഗോപിനാഥൻ, എം.വിജയൻ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ എൻ.നാരായണൻകുട്ടി എന്നിവർ അറിയിച്ചു. പ്രസാദഊട്ടിന് കലവറയിൽ അവശ്യസാധനങ്ങൾക്കും വകയിരുത്തി.